June 5, 2026

കോവിഡ് രോഗം സംശയിക്കുന്നവർ ഉൾപ്പെടെ 22 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
4 അതിഥി തൊഴിലാളികൾക്കും തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ 55 കാരിക്കും മീനങ്ങാടി സ്വദേശിയായ 24 കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബത്തേരി പൂളവയൽ പ്രദേശത്ത് താമസിക്കുന്ന മൂന്ന് ബംഗാളി സ്വദേശികൾക്കും ഒരു ഒഡീഷ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്.
നാലുപേരും മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
 തവിഞ്ഞാൽ സ്വദേശിയുടെ ഭർത്താവ് പതിനെട്ടാം തീയതി ബാംഗ്ലൂരിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കിഡ്നി രോഗിയായ ഇവർ ഡയാലിസിസ് ചെയ്യുന്നതിനു വേണ്ടിയാണ് മെയ് 29 ആം തീയതി മാനന്തവാടി ജില്ലാ ആശുപത്രിയിൽ വെച്ച് സാമ്പിൾ എടുത്ത് പരിശോധന നടത്തിയത്. 
മീനങ്ങാടി സ്വദേശി 24 കാരി ഗർഭിണി ആയതിനാൽ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ 28 ആം തീയതി സാമ്പിൾ പരിശോധനയ്ക്ക് എടുക്കുകയായിരുന്നു. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 13 പേർ. .രോഗം സംശയിക്കുന്നവർ ഉൾപ്പെടെ 
ആകെ  22 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *