May 9, 2026

കൊറോണ – ഡെങ്കിപ്പനി പകർച്ച വ്യാധികൾക്കെതിരെ റെഡ് ക്രോസ് അണുനാശിനി വിതരണം തുടങ്ങി.

0
IMG-20200608-WA0212.jpg
By ന്യൂസ് വയനാട് ബ്യൂറോ
         കോവിഡ്- 19, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനാശിനി പ്രയോഗം നടത്തുന്നതിന് ബ്ലീച്ചിംഗ് പൗഡറിന്റെ സൗജന്യ വിതരണം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ച് ആരംഭിച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ 17 -ആം വാർഡിലെ അവനി റെസിഡൻസ് അസ്സോസിയേഷനിലെ 50-ഓളം അംഗങ്ങൾക്കാണ് വിതരണം ചെയ്തത്.റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ്  വാത്തുപറമ്പിൽ അസ്സോസിയേഷൻ പ്രസിഡൻറ് വി.ശ്രീധരന് പാക്കറ്റ് നൽകി കൊണ്ടു് ഉദ്ഘാടനം നിർവ്വഹിച്ചു. റസിഡന്റ് അസ്സോസിയേഷൻ പ്രസിഡന്റ് വി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് ജില്ലാ സെക്രട്ടറി മനോജ്  പനമരം, അജിത് .കെ., ശിഖാബുദീൻ.പി;മേരി.ആർ., ലൂക്കാ .എം.ജെ. തുടങ്ങിയവർ പ്രസംഗിച്ചു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി മനോജ് ' കെ. പനമരം അണുനാശിനിയുടെ ശാസ്ത്രീയ പ്രയോഗം സംബന്ധിച്ച ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *