July 21, 2026

മാനന്തവാടി താലൂക്ക് പരാതി പരിഹാര അദാലത്ത് 16 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി താലൂക്കിന് കീഴിലെ എല്ലാ വില്ലേജുകളിലെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജൂണ്‍ 16 ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് നടത്തും. ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന അദാലത്തില്‍ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ ഒഴിച്ചുള്ള പരാതികളാണ് പരിഗണിക്കുക.  അക്ഷയ കേന്ദ്രങ്ങളില്‍ ജൂണ്‍ 11 ന് വൈകീട്ട് 5 വരെ അദാലത്തിലേക്കുളള അപേക്ഷ നല്‍കാം.  ഓരോ പരാതിക്കും ഫീസായി 10 രൂപ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *