May 5, 2024

മാനന്തവാടി നഗരസഭയുടെ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ക്ക് തുടക്കമായി

0



മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ പാഠശാലകളുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിച്ചു. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി വികാസ് വാടി ,  പിലാക്കാവ് പൊതുജന ഗ്രന്ഥാലയം, കുറ്റിമൂല മിത്ര ബഡ്‌സ് സ്‌കൂള്‍, താന്നിക്കല്‍ പ്രണവം  വായനശാല എന്നിവിടങ്ങളില്‍ ആരംഭിച്ച പ്രാദേശിക ഓണ്‍ലൈന്‍ പാഠശാലകളാണ് എം എല്‍ എ ഉദ്ഘാടനം ചെയ്തത്.  നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 13 കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.    ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി 100 പ0ന കേന്ദ്രങ്ങളാണ് ബി ആര്‍ സി യുടെയും വിവിധ വിദ്യാലയങ്ങളുടെയും വായനശാലകളുടെയും സഹകരണത്തോടെ നഗരസഭയില്‍ ആരംഭിക്കുന്നത്. കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിനും ഡിവിഷന്‍ കൗണ്‍സിലര്‍ ചെയര്‍മാനായി വാര്‍ഡ്തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പഠന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആരംഭിച്ച ഫസ്റ്റ് ബെല്‍ ചലഞ്ചിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.20 ടിവികള്‍, ഒരു  ഡിഷ്, ഒരു കമ്പ്യൂട്ടര്‍ എന്നിവ വിവിധ വ്യക്തികള്‍  സംഭാവന നല്‍കി. ഇതില്‍ കേടുപാടുള്ള ഇലക്ട്രോണിക് ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ സൗജന്യമായി നന്നാക്കിയെടുത്തു. നഗരസഭ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി റിട്ടയര്‍ഡ് അധ്യാപകരായ ഹരിദാസന്‍ മാസ്റ്റര്‍, ജോണ്‍ മാത്യു, പി സി ജോണ്‍ , ബിപിസി മുഹമ്മദലി, എച്ച് എം മാത്യു മാസ്റ്റര്‍ , നഗരസഭ കൗണ്‍സിലേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന നഗരസഭ വിദ്യാഭ്യാസ സമിതി രൂപീകരിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *