അവഗണനയിൽ കഴിഞ്ഞ കുടുംബത്തിന് സഹായ ഹസ്തവുമായി സിറ്റി യൂത്ത് ലീഗ്
മാനന്തവാടി: അവഗണനയിൽ കഴിഞ്ഞ കുടുംബത്തിന് സഹായ ഹസ്തവുമായി സിറ്റി യൂത്ത് ലീഗ് . തരുവണ വില്ലേജ് കുന്ന് ഇന്ന് പണിയ കോളനിയിലെ മണിയൻ ലീല ദമ്പതികളുടെ കുടുംബത്തിനാണ് വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് സഹായഹസ്തവുമായി എത്തിയത്.അഞ്ച് പെൺകുട്ടികൾ അടങ്ങിയതാണ് ഇവരുടെ കുടുംബം . അൾസർ രോഗിയാണ് മണിയൻ . ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. ജോലിക്ക് പോകലും ലും കുട്ടികളെ നോക്കലും എല്ലാമായി വളരെ ബുദ്ധിമുട്ടായിരുന്നു കുടുംബം ഇടയ്ക്ക് ജോലി ഇല്ലാത്തതിനാൽ സാമ്പത്തികമായി വളരെ കഷ്ടതയിലും ആയി .ഇതിനിടെയാണ് ഓൺലൈൻ പഠനം ആരംഭിച്ചത്.വീട്ടിൽ ടിവി ഇല്ലാത്തതിനാൽ പഠനം എളുപ്പമായിരുന്നില്ല. ഇതു സംബന്ധിച്ച
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സിറ്റി യൂത്ത് ലീഗ് പ്രവർത്തകർ വീട്ടിലെത്തിയത്. പെൺകുട്ടികളിൽ മൂത്തയാൾ പ്ലസ് ടു വിദ്യാർഥിനിയാണ്.
'യൂത്ത് ലീഗ് വെള്ളമുണ്ട സിറ്റി ശാഖ നൽകിയ ടി.വി. യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി അസീസ് വെള്ളമുണ്ട കുടുംബത്തിന് കൈമാറി.
ചടങ്ങിൽ സുബൈർ ഇ കെ.ഹാരിസ് ,എം. ഷഹീർ ,കെ.മമ്മൂട്ടി , എ.കൊച്ചി ബായി. പ്പള്ളിയാൽ നാസർ ,.അസർ എ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply