June 5, 2026

ഗൾഫിൽ നിന്ന് വന്ന അഞ്ച് പേർക്ക് വയനാട്ടിൽ കോവിഡ് : 37 പേർ ചികിത്സയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ അഞ്ച് പേർക്ക് കൂടി കോവിഡ്
 
ജില്ലയിൽ അഞ്ച് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്നും ജൂൺ 21 ന് കൊച്ചി വിമാനത്താവളം വഴി ജില്ലയിൽ എത്തിയ പനമരം സ്വദേശിയായ 25 കാരൻ, സൗദി യിൽ നിന്ന് 22 ന് ജില്ലയിൽ എത്തിയ ചെതലയം സ്വദേശിയായ 30 കാരൻ,  ബഹറൈനിൻ നിന്ന്  ജൂൺ 15ന് ജില്ലയിൽ എത്തിയ കൽപ്പറ്റ സ്വദേശിയായ 44 കാരൻ, ജൂൺ 21ന്  ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി ജില്ലയിൽ എത്തിയ
കമ്പളക്കാട് സ്വദേശിയായ  31 കാരൻ,  അഞ്ചുകുന്ന് സ്വദേശിയായ 35 കാരൻ എന്നിവരെയാണ് സാമ്പിൾ പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെതലയം സ്വദേശി വീട്ടിലും മറ്റുള്ളവർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലായിരുന്നു.
നിലവിൽ രോഗം സ്ഥിരീകരിച്ച് 37 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ  ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്.
 ശനിയാഴ്ച്ച 347 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 274  പേർ  പുതുതായി നിരീക്ഷണത്തിലായി. ഇതോടെ നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3553 ആയി. ഇതിൽ 37 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 300 പേർ ഉൾപ്പെടെ 1639 പേർ വിവിധ കോവിഡ് കെയർ സെന്ററുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3044 സാമ്പിളുകളിൽ 2550 എണ്ണത്തിൻ്റെ ഫലം ലഭിച്ചതിൽ 2496 സാമ്പിളുകൾ നെഗറ്റീവാണ്. 489 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ നിന്നും ആകെ 4570 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 3801 സാമ്പിളുകളിൽ 3770 എണ്ണം നെഗറ്റീവും 31 എണ്ണം പോസിറ്റീവുമാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *