September 28, 2026

രാഹുൽ ഗാന്ധി എം.പി. യുടെ ഇടപെടൽ- ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റക്ക് വയനാട്ടിൽ സെന്റർ അനുവദിച്ചു

0
Screenshot_2020-06-28-13-12-00-085_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: രാഹുൽ ഗാന്ധി എം പി യുടെ ഇടപെടലിനെ തുടർന്ന് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷക്ക് വയനാട്ടിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു. വായനാട്ടിൽ സെന്റർ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട്  രാഹുൽ ഗാന്ധി എം.പി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ.രമേഷ് പൊക്രിയാൽ നിഷാലിന് കത്ത് അയച്ചിരുന്നു. ഇന്ത്യയിലെ ട്രൈബൽ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനു വേണ്ടിയുള്ള ട്രൈബൽ യൂണിവേഴ്സിറ്റി കേരളത്തിൽ ഏറ്റവും അധികം ട്രൈബൽ വിഭാഗക്കാർ ഉള്ള വയനാട്ടിൽ സെന്റർ അനുവദിക്കണമെന്നും എം.പി കത്തിൽ സൂചിപ്പിച്ചിരുന്നു.നിലവിൽ കേരളത്തിൽ ഉള്ളവർക്ക് അടുത്തുള്ള പരീക്ഷ കേന്ദ്രം ചൈന്നെ മാത്രമാണ്.ആയതിനാൽ വയനാട്ടിലെയും കേരളത്തിലെയും വിദ്യാർത്ഥികൾ ഏറെ പ്രയാസം നേരിട്ടിരുന്നു ഈ അവസരത്തിലാണ് രാഹുൽ ഗാന്ധിയുടെ സമയോചിതമായ ഇടപെടൽ, തുടർന്ന് കേരളത്തിൽ വയനാടും തിരുവനന്തപുരത്തും രണ്ട് പരീക്ഷ സെന്ററുകളാണ്  കേന്ദ്രം അനുവദിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *