June 28, 2026

തൊഴിൽ സമയം : സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം ജൂലൈ 3 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തൊഴിൽ സമയം 12 മണിക്കൂറായി വർധിപ്പിക്കാൻ ഉള്ള നീക്കം പിൻവലിക്കുക, 8 മണിക്കൂറായി തൊഴിൽ സമയം നിജപ്പെടുത്തുക, തൊഴിൽ നിയമങ്ങൾ കുത്തക-മാനേജ്മെൻ്റ്- മുതലാളികൾക്കനുകൂലമായി മാറ്റി മറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്ക്കു വെക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ജൂലൈ 3 ന് വയനാട് ജില്ലയിൽ പ്രധാന കേന്ദ്രങ്ങളിൽ സംയുക്ത സമരം സംഘടിപ്പിക്കാൻ കൽപ്പറ്റയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു.കൽപ്പറ്റ , മേപ്പാടി , വൈത്തിരി , പടിഞ്ഞാറത്തറ, പനമരം, മാനന്തവാടി, തലപ്പുഴ, കാട്ടി കുളം, മീനങ്ങാടി, ബത്തേരി, അമ്പലവയൽ , പുൽപ്പള്ളി എന്നീ കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിക്കുന്നത്.സമരം  വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളി നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാകമ്മിറ്റി അഭ്യർത്ഥിച്ചു.യോഗത്തിൽ ചെയർമാൻ P P ആലി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ കെ. സുഗതൻ, പി.കെ.മൂർത്തി, സി.എസ് സ്റ്റാൻലി ,സി.മൊയ്തീൻ കുട്ടി, എൻ.ഒ ദേവസ്സ്യ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *