April 29, 2026

ക്വാറി മാഫിയകളുടെ കടന്നുകയറ്റത്തിന് എതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് ബിജെപി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ ക്വാറി  മാഫിയകളുടെ കടന്നുകയറ്റത്തിന് എതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് ബിജെപി നേതൃത്വം നൽകും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചിട്ടില്ല എന്ന വാദം ഉന്നയിച്ച ക്വാറികൾക്ക് യഥേഷ്ടം പ്രവർത്തിക്കുവാനുള്ള സാഹചര്യമാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് നിലവിൽ നിരവധി കോറി കളും ക്രഷറും ആണ് ഇപ്പോൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നത് പുതിയതായി രണ്ട് കോറികൾ കൂടി അനുമതി നൽകാനുള്ള നീക്കം നടക്കുന്നത് പുതിയ കോറികള്ക്കുള്ള അപേക്ഷയിൽ കാലതാമസം വരുത്തി വെച്ച കോടതി വിധി സമ്പാദിച്ചു പ്രവർത്തി നടത്തുവാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും പഞ്ചായത്ത് നേതൃയോഗം അഭിപ്രായപ്പെട്ടു യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രജീഷ് അധ്യക്ഷത വഹിച്ചു മേഖലാ ജനറൽ സെക്രട്ടറി കെ സദാനന്ദൻ ജില്ലാ ഉപാധ്യക്ഷൻ മാരായ പി ജി ആനന്ദ് കുമാർ കെ ശ്രീനിവാസൻ മണ്ഡലം ഭാരവാഹികളായ വി കെ ശിവദാസ് കെ വി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *