June 13, 2026

കമ്പളക്കാട് മിനി സ്റ്റേഡിയത്തിൽ ഗ്യാലറി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ക്ലബ്ബ് ഭാരവാഹികൾ

0
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ പഞ്ചായത്തിൻ്റെ കീഴിലുള്ള കമ്പളക്കാട് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്യാലറി നിർമ്മാണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് പഞ്ചായത്തിലെ വിവിധ ക്ലബ്ബ് ഭാരവാഹികൾഅഭിപ്രായപ്പെട്ടു. കമ്പളക്കാടിലെയും, കണിയാമ്പറ്റയിലെയും കായിക യുവജന സംഘടനകളുടെ നിരന്തര സമ്മർദ്ദഫലമായും,കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും ആഗ്രഹപ്രകാരം നടക്കുന്ന ജില്ലാ പഞ്ചായത്തിൻ്റെ 50 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഗ്യാലറി നിർമ്മാണം എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കണം. എല്ലാ മത്സരങ്ങൾക്കും ഉതകും വിധം മാസ്റ്റർ പ്ലാൻ തയ്യാറാക്കി തുടർ നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും, ലവൻസ് ഗ്രൗണ്ടിനാവശ്യമായ ഭൂമി കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതി മുന്നിട്ടിറങ്ങണമെന്നും, തുടർ നവീകരണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതിന് എം.പി, എം.എൽ. എ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവർക്ക് പഞ്ചായത്തിലെ യുവജന ക്ലബ്ബുകളുടെയും, കായിക താരങ്ങളുടെയും, കായിക പ്രേമികളുടെയും,ജനങ്ങളുടെയും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ഒപ്പുശേഖരണത്തോടു കൂടി വരും ദിവസങ്ങളിൽ നിവേദം നൽകുമെന്നും അഭിപ്രായപ്പെട്ടു. നിലവിൽ നടക്കുന്ന  ഗ്യാലറി നിർമ്മാണ പ്രവർത്തനങ്ങൾ ഏതെങ്കിലും തരത്തിൽ നിർത്തിവെച്ചാൽ പഞ്ചായത്തിലേക്ക് പ്രദേശത്തെ മുഴുവൻ കായിക താരങ്ങളും, പ്രേമികളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, നാട്ടിൽ വരുന്ന കായിക വികസനങ്ങൾക്ക് എല്ലാ കാലങ്ങളിലും തടസ്സം നിൽക്കുന്നതും, വരും കാലങ്ങളിൽ യാതൊരു തരത്തിലുള്ള വികസനവും നമ്മുടെ ഗ്രൗണ്ടിലേക്ക് കിട്ടാത്ത രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന വിരലിലെണ്ണാവുന്ന കുറച്ച് വികസന വിരോധികളെ ജനങ്ങളും, കായിക പ്രേമികളും തിരിച്ചറിയണമെന്നും, ഇത്തരത്തിലുള്ള ആളുകൾ കായികമേഖലയോട് ചെയ്യുന്ന അനീതിയാണെന്നും, മാപ്പർഹിക്കാത്ത തെറ്റാണെന്നും വിവിധ ക്ലബ്ബ് അംഗങ്ങളും കായിക താരങ്ങളും അഭിപ്രായപ്പെട്ടു.പ്രസ്തുത യോഗത്തിൽ യാസ് ക്ലബ്ബ് , ഹമാസ് ക്ലബ്ബ്, ഫിനിക്സ് ക്ലബ്ബ്, ഡൈനാമോസ് ക്ലബ്ബ്, കനാൽ യൂണറ്റഡ് ,യുഗ് സ്റ്റാർ ക്ലബ്ബ്,എന്നിവരുടെ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *