May 19, 2024

സ്കൂളുകളിലെ പഠനോപരണ വില്‍പ്പന അവസാനിപ്പിക്കണം: കെ. ആര്‍. എഫ് .എ .

0
Screenshot 2020 07 04 16 07 36 107 Com.miui .gallery.png
കല്‍പ്പറ്റ: സ്കൂളുകള്‍ കേന്ദ്രീകരിച്ച് മാനേജ്മെന്‍റുകള്‍ നടത്തുന്ന പഠനോപരണങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കണമെന്ന് കേരള റിട്ടെയിൽ ഫുട്ട് വേർ അസോസിയേഷൻ കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന പ്രതിനിധി മുസ്തഫ മാളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ ഷാജി കല്ലടാസ് അദ്ധ്യക്ഷത വഹിച്ചു. പാദരക്ഷ വില്‍പ്പന മേഖലയിലെ വ്യാപാരികളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ് കെ ആര്‍ എഫ് എ. ജില്ലാ ചെയര്‍മാന്‍ കെ സി അൻവർ, കെ കെ നിസാര്‍, കെ മുഹമ്മദ് ആസിഫ്, അബൂബക്കർ ഫില, ഇല്യാസ് കല്‍പ്പറ്റ,
അർജുൻ മേപ്പാടി, മുഹസിൻ കൽപ്പറ്റ, അൻവർ പടിഞ്ഞാറത്തറ, മജോ ജോൺ കമ്പളക്കാട്, ജലീൽ വൈത്തിരി, നിസാമുദ്ദീൻ പിണങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു. ഷബീർ ജാസ് സ്വാഗതവും ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.
കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ: ഷമീം പാറക്കണ്ടി (ചെയർമാൻ), ഷബീർ ജാസ് (ജനറൽ കൺവീനർ), ലത്തീഫ് മേപ്പാടി (ട്രഷറർ), ബീരാൻകുട്ടി വടുവൻചാൽ, നാസർ കമ്പളക്കാട് (വൈസ് ചെയർമാൻമാർ), സുധീഷ് പടിഞ്ഞാറത്തറ, ഹംസത്ത് വടകര  (കൺവീനർമാര്‍).

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *