September 29, 2026

കര്‍ഷക കടാശ്വാസം 61.74 ലക്ഷം അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതാ തുക ബാങ്കുകള്‍ക്ക് അനുവദിച്ചു.ജില്ലയിലെ 18 സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്കായി 61,74,695 രൂപയാണ്  അനുവദിച്ചത്. വായ്പയെടുത്ത 221 കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത കര്‍ഷകര്‍ തന്നെ അടച്ചിടുണ്ടെങ്കില്‍ അവ തിരികെ നല്‍കും. വിവിധ കടാശ്വാസ പദ്ധതികള്‍ പ്രകാരം ബാങ്കുകള്‍ക്ക് അനുവദിച്ച തുക ഇപ്രകാരമാണ്, 
കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക്- 71,000, തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് – 18,750, വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക് – 4,30,150, തൃക്കൈപ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് – 37,500, പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് – 4,92,670, മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് – 57,251,  മീനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് – 4,22,425, പൂതാടി സര്‍വ്വീസ് സഹകരണ ബാങ്ക് – 1,37,500, തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് – 92,500, നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് – 2,80,250, ഏച്ചോം സര്‍വ്വീസ് സഹകരണ ബാങ്ക് – 6,113, അഞ്ചുകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് – 17,72,127 , മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് – 3,02,675, വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് – 4,39,550, പനമരം സര്‍വ്വീസ് സഹകരണ ബാങ്ക് – 9,32,484, വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് – 71,500, പനമരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് – 3,81,000,  സുല്‍ത്താന്‍ ബത്തേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് – 2,29,250 രൂപ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *