October 1, 2026

മൈസൂർ – മാനന്തവാടി – മലപ്പുറം ദേശീയ പാത യാഥാർത്ഥ്യമാക്കണം – എ.ഐ.വൈ.എഫ്.

0
By ന്യൂസ് വയനാട് ബ്യൂറോ
          മാനന്തവാടി: മാനന്തവാടിയിലൂടെ കടന്നുപോകുന്ന മൈസൂർ മാനന്തവാടി – മലപ്പുറം ദേശീയപാത യാഥാർത്ഥ്യമാക്കണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി താലൂക്ക് കമ്മറ്റി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ മലബാറിനും പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങൾക്കും ജില്ലക്ക് പുറത്തുപോയി പഠിക്കുന്ന വിദ്യർത്ഥി സമൂഹത്തിനും മെച്ചപ്പെട്ട ചികിൽസക്കായി ജില്ലക്ക് പുറത്തു പോകുന്ന രോഗികൾക്കും ഒട്ടേ ഗുണം ചെയ്യുന്നതും മലബാറിന്റെ വികസനത്തിന് പുതിയ മാനങ്ങൾ നൽകുന്നതുമാണ് നിർദ്ധിഷ്ഠ പാത എന്ന് യോഗം വിലയിരുത്തി. അതോടൊപ്പം എൻ.എച്ച്. 766 ലെ യും മാനന്തവാടി – ബാവലി-മൈസൂർ റോഡിലെയും സഞ്ചാര നിയന്ത്രണങ്ങൾ ഒഴിവാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് അവസാനിപ്പിക്കുന്നതിനു വേണ്ട നടപടികൾ കേരള – കർണ്ണാടക സർക്കാറുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡൻറ് ഷിജു കൊമ്മയാട് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ബി. അജേഷ് റിപ്പോർട്ടവതരിപ്പിച്ചു. ബ്രിജേഷ് ബാബു വാളാട്, ശ്രീജിത്ത് പനമരം, ബിജു.കെ.എന്നിവർ . സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *