August 3, 2026

കഞ്ചാവ് വില്പന നടത്തിയ യുവാവ് എക്സ്സൈസിന്റെ പിടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കോളനികളിൽ കഞ്ചാവ് വില്പന നടത്തിയ യുവാവ് എക്സ്സൈസിന്റെ പിടിയിൽ

കോളനികളിൽ കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന പൂതാടി തെക്കേടത്ത് വീട്ടില്‍ രഞ്ജിത്ത് എന്ന് വിളിക്കുന്ന അനൂപ് കെ ആർ (21) നെയാണ് കഞ്ചാവുമായി ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഡി സതീശനും സംഘവും അറസ്റ്റ് ചെയ്തത്. പൂതാടി കൊവള നാല്‌സെന്റ് കോളിനിയില്‍ കഞ്ചാവ് പൊതികളാക്കി വില്‍പ്പന നടത്തിവരുകയായിരുന്നു ഇയാള്‍. അനൂപിന്റെ കൈവശത്ത് നിന്നും 15 പൊതികളിലായി 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി വിജയകുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.രഘു,കെ.ജോണി,ദിനീഷ് എം.എസ്, എക്‌സൈസ് ഡ്രൈവര്‍ കെ.കെ ബാലചന്ദ്രന്‍,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.ആര്‍ രമ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *