‘ജലമാണ് ജീവന്‍’ വോട്ടര്‍മാര്‍ക്ക് തണ്ണീരുമായി എസ് വൈ എസ് വാട്ടര്‍ ബൂത്തുകള്‍


Ad
'ജലമാണ് ജീവന്‍'

വോട്ടര്‍മാര്‍ക്ക് തണ്ണീരുമായി എസ് വൈ എസ് വാട്ടര്‍ ബൂത്തുകള്‍
കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ബൂത്തുകളുടെ പരിസരങ്ങളില്‍ തണ്ണീരുമായി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകരുടെ വാട്ടര്‍ ബൂത്തുകള്‍. 'ജലമാണ് ജീവന്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് പദ്ധതി നടത്തിയത്. കനത്ത ചൂടില്‍ വോട്ട് ചെയ്യാനെത്തിയ പ്രായമുള്ളവരും സ്ത്രീകളും ഉള്‍പ്പെടെ നിരവധിയാളുകള്ക്കാണ് വാട്ടര്‍ ബൂത്ത് വലിയ ആശ്വാസമായത്.
പോളിംഗ് ബൂത്തുകളില്‍ കരമനിരതരായ ഉദ്യോഗസ്ഥര്‍, പോലീസ്, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും വാട്ടര്‍ ബൂത്ത് ഉപകാരപ്പെട്ടു. ജില്ലയിലെ നൂറോളം യൂണിറ്റുകളുടെ നേതൃത്വത്തില്‍ വാട്ടർ ബൂത്തുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം നടന്നു.
ചുണ്ടേലില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട്, അബ്ദുല്‍ കബീര്‍ എം യു, റഫീഖ് എ, ഫൈസല്‍ പി, അബ്ദുസ്സത്താര്‍ പി, മുഹമ്മദ് സ്വാദിഖ് പി കെ, അജ്‌നാസ് നേതൃത്വം നല്‍കി. 
കണ്ണോത്തുമലയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നൗശാദ് സി എം, റാസിഖ് കെ എസ്, പി എച്ച് സിറാജുദ്ദീന്‍, നവാഫ്, മുഹമ്മദ് സിനാന്‍, വാഹിദ് എന്നിവരും നെടുങ്കരണയില്‍ ബഷീര്‍ സഅദി, ഖമറുദ്ദീന്‍ ബാഖവി, യൂസുഫ് തലക്കല്‍ നേതൃത്വം നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *