June 3, 2026

മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പോലീസ്: മക്കൾ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പോലീസ്: മക്കൾ അറസ്റ്റിൽ

മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മക്കളെ പോലീസ് അറസ്റ്റു ചെയ്തു. തെക്കുംതറ മാമ്പിച്ച കോളനിയിലെ രാജന്റെ (61) മരണമാണ് കൊലപാതമാണെന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെയാണ് രാജനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മക്കളായ പ്രതീഷ് (21), രതീഷ് (20) എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ രാജന്‍ ഭാര്യയുമായി വഴക്കിടുന്നതിനിടെ മക്കള്‍ ഇടപെടുകയും ഒടുക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

  ചൊവ്വാഴ്ച രാത്രിയാണ് കൊ ലപാതകത്തിന് കാരണമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ രാജന്‍ ഭാര്യയുമായി വഴക്കിടുകയും ഇത് മക്കള്‍ തടയുകയുമായിരുന്നു. തുടര്‍ന്ന് രാജനെ പിടിച്ചു മാറ്റുന്നതിനിടെ രാജന്റെ കഴുത്തിലെ ഷാള്‍ മക്കള്‍ പിടിച്ചുവലിച്ചു. ഇതോടെ രാജന്‍ നിലത്തുവിണു. എന്നാല്‍ മദ്യപിച്ചതുകൊണ്ട് വീണതാകാമെന്നാണ് മക്കള്‍ കരുതിയത്. രാവിലെയായിട്ടും രാജന്‍ എഴുന്നേല്‍ക്കാതെ വന്നതോടെയാണ് മരിച്ചുവെന്ന് മനസ്സിലായത്. തുടര്‍ന്ന് കല്പറ്റ പോലീസെത്തി അന്വേഷിച്ചപ്പോള്‍ രാജന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് മക്കള്‍ പറഞ്ഞത്.
എന്നാല്‍ കോഴിക്കോട്മെഡിക്കല് കോളേജ് ആശു പത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകിയതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് പ്രതീഷിനെയും രതീഷിനെയും ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ സി.ഐ. പി. പ്രമോദിന്റ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *