May 1, 2026

വയനാട്ടിൽ വിജയൻ ചെറുകര സി.പി.ഐ. സെക്രട്ടറി സ്ഥാനത്ത് മാറി: കെ.രാജൻ എം.എൽ.എക്ക് ചുമതല.

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര സ്ഥാനമൊഴിഞ്ഞു
ഭൂമി വിവാദം: വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്തു
കല്‍പ്പറ്റ: ഭൂമിവിവാദത്തെ തുടര്‍ന്ന് സി പി ഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര സ്വയം സ്ഥാനമൊഴിഞ്ഞു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരുന്നത് തന്റെ ധാര്‍മ്മികതക്ക് ചേരുന്നതല്ലെന്ന നിലപാട് കൽപറ്റയിൽ നടന്ന കൗണ്‍സിലില്‍ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര അറിയിക്കുകയും, കൗണ്‍സില്‍ അത് അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം കെ രാജന്‍ എം എല്‍ എ സ്ഥാനം ഏറ്റെടുത്തു. ഭൂമിവിവാദം പാര്‍ട്ടിക്കെതിരായ ബോധപൂര്‍വമായ ആക്രമണമാണെന്ന് ജില്ലാ കൗണ്‍സില്‍ ഐക്യകണ്‌ഠേന കുറ്റപ്പെടുത്തി. പാര്‍ട്ടിക്കെതിരായി നടക്കുന്ന ഇത്തരം അസൂത്രിത അക്രമങ്ങളെ ഗൗരവമായി കാണുമെന്നും സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി കൗണ്‍സിലിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയെന്ന നിലക്ക് ശത്രുക്കളുണ്ടാകുന്നത് സ്വാഭാവികമാണ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെന്റര്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരും. ഇത്തരം വാര്‍ത്ത സൃഷ്ടിച്ച ചാനലിനെതിരെ എല്ലാത്തരത്തിലുമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സത്യന്‍ മൊകേരി വ്യക്തമാക്കി. കെ രാജന്‍ എം എല്‍ എ, വിജയന്‍ ചെറുകര, പി കെ മൂര്‍ത്തി, ഇ ജെ ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *