വയനാട്ടിലെ ബാണാസുരയില്‍ പുഷ്പോല്‍സവത്തിന് തുടക്കം
കല്‍പ്പറ്റ:വയനാട്ടിലെ ബാണാസുരയില്‍ പുഷ്പോല്‍സവത്തിനു തുടക്കം.മെയ് 31 വരെയാണ് പുഷ്പോല്‍സവം.മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണിത്. ബാണാസുര എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം. വീണ്ടും ബാണാസുര അത്ഭുതം തീര്‍ക്കുന്നു.സഞ്ചാരികളുടെ മനസ്സില്‍ കുളിര്‍മഴ ആയി ബാണാസുരയില്‍ പൂന്തോട്ടം ഒരുങ്ങി. രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെയാണ് പ്രേവേശനം.ഡാമിന്റെ പരിസരം ഏകദേശം 2.5 ഏക്കര്‍ സ്ഥലം പൂക്കള്‍ വെച്ചു മനോഹരമാക്കി. പുഷ്പമേളക്കൊപ്പം കൊമോഷ്യല്‍ എക്സിബിഷന്, ഫുഡ് ഫെസ്റ്റ് റൈഡുകള്‍ പാര്‍ക്കുകള്‍ അങ്ങനെ നീളുന്നു നിര.