July 15, 2026

കല്ലോടിയിൽ നാളെ വികസന സെമിനാർ

0
By ന്യൂസ് വയനാട് ബ്യൂറോ

കല്ലോടി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്ലോടി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10 മണി മുതൽ കല്ലോടി യു.പി. സ്കൂളില്‍ വികസന സെമിനാര്‍ നടക്കും. കല്ലോടിയുടെയും മാനന്തവാടി താലൂക്കിന്‍റെയും സമഗ്ര വികസന സാധ്യതകള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. 

വയനാടിനെ കര്‍ണ്ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന മൈസൂര്‍, ഗോണിക്കുപ്പ, മാനന്തവാടി, പക്രംതളംകുറ്റ്യാടി കോഴിക്കോട് റോഡ്‌ ദേശീയ പാതയായി ഉയര്‍ത്തുക, വാളാട്, കാട്ടിമൂല, ഒരപ്പ്, കല്ലോടി വെള്ളമുണ്ട പടിഞ്ഞാറത്തറ-കല്‍പ്പറ്റ ബസ്സ്‌ സര്‍വീസ് ആരംഭിക്കുക. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്‍ററിലേക്ക് മാനന്തവാടിയില്‍ നിന്നും ആവശ്യമായ ബസ്സ്‌ സര്‍വീസ് ആരംഭിക്കുക തുടങ്ങിയ വികസന പ്രശ്നങ്ങള്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളുവിന്‍റെ സാന്നിദ്ധ്യത്തില്‍ വികനോന്മുഖമായ കാഴ്ചപ്പാടില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ട് യോഗം ചര്‍ച്ച ചെയ്യും.  തിരുനെല്ലി, മാനന്തവാടി, എടവക, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരും, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും, കല്ലോടി ഫൊറോന പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  റ്റി.ഉഷാകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്  പ്രീതരാമന്‍, ഫാദര്‍ ജയ്സ്, ഫാദര്‍ ഡോമനിക് വളകുടി, ഫാദര്‍ സജി ഇളയിടത്ത്, ഫാദര്‍ എബി അലക്സ് വടക്കേക്കര, ഫാദര്‍ ജോസ് കൊട്ടാരം തുടങ്ങിയ വൈദീക ശ്രേഷ്ടരും, മീഡിയ പ്രതിനിധികളും, സാംസ്കാരിക സാമൂഹ്യ നേതാക്കളും സെമിനാറില്‍ സംഘാടക സമിതി നേതാക്കളായ കെ.എ. ആന്‍റണി, ജോസ് മച്ചുകുഴി, ലോറന്‍സ് കെ.ജെ. തുടങ്ങിയവര്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *