July 15, 2026

ജില്ലാ ആശുപത്രിയിലെ എച്ച്എംസി ജീവനക്കാർ ശമ്പള വർധനവ് ആവശ്യപെട്ട് നിവേദനം നൽകി.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙  ജില്ലാ ആശുപത്രിയിലെ എച്ച്എംസി ജീവനക്കാർ ശമ്പള വർധനവ്
ആവശ്യപെട്ട് നിവേദനം നൽകി. കാലങ്ങളായി ആശുപത്രിയിൽ ജോലിചെയ്യുന്ന
ജീവനക്കാർക്ക് നിലവിൽ നാമമാത്രമായ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഇന്ന്
നടക്കുന്ന എച്ച്എംസി യോഗത്തിൽ ശമ്പള വർധനവ് ആവശ്യപെട്ട് നൽകിയ
നിവേദനത്തോട്  അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ
ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. ജീവനക്കാരുടെ യോഗം സ്റ്റാഫ് കൗൺസിൽ
സെക്രട്ടറി സി.കെ. മനോജ് ഉദ്ഘാടനം ചെയ്തു.  താ എ.പി. ബാവ, നീതു, ജോസ്,
അസ്മാബി,  ഷിബു, സുഭാഷ്, ബാവ, സിനി, ജോസ് വർഗീസ്, നാസർ എന്നിവവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *