July 15, 2026

ബൈപ്പാസ് ഉപയോഗം കുറയുന്നു. കൽപ്പറ്റ നഗരത്തിൽ ഗതാഗത കുരുക്ക് പതിവാകുന്നു

0
IMG-20180407-WA0038
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. ചുങ്കം ,.ആനപ്പാലം ജംഗ്ഷനുകളിലും പഴയ ബസ് സ്റ്റാന്റ് പരിസരത്തുമാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത് .ഈ ഭാഗത്ത് പല സമയങ്ങളിലും ട്രാഫിക്ക് നിയന്ത്രിക്കാൻ പോലീസിന്റെ സേവനം പരിമിതമാണന്ന് പരാതിയുണ്ട് .വിഷുവിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടൗണിൽ തിരക്ക് കൂടിയിട്ടും ട്രാഫിക്ക് നിയന്ത്രിക്കുന്നതിൽ പോലീസിന് കഴിയാതെ വരുന്നു.
. നാല് റോഡുകൾ സംഗമിക്കുന്ന ചുങ്കം ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും അധികം രൂക്ഷമാകുന്നത്.പിണങ്ങോട് റോഡിലെ വാഹന പാർക്കിംങ്ങും ചുങ്കം ജംഗ്ഷനിൽ സ്ഥിരമായി പോലീസിന്റ സേവനം ഇല്ലാത്തതമാണ് ഗതാഗത തടസത്തിന് കാരണം പിണങ്ങോട് റോഡിൽ നിന്നും ദേശീയ പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗം തീരെ വീതി കുറഞ്ഞതാണ് .ഇതിലൂടെ വലിയ വാഹനങ്ങൾ ഏറെ പ്രയാസപെട്ടാണ് ദേശീയ പാതയിലേക്ക് കടക്കുന്നത് .കൽപ്പറ്റയിൽ ബൈപ്പാസ് ഉണ്ടെങ്കിലും ചരക്ക് വാഹനങ്ങൾ അടക്കം ടൗണിലൂടെ കടന്നു പോകുന്ന കാഴ്ച്ചയാണുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *