പാല് സബ്സിഡി തുക വിതരണവും പാല് ഗുണനിലവാര ബോധവല്‍ക്കരണ പരിപാടിയും നടത്തി
കല്‍പ്പറ്റ:കല്‍പ്പറ്റ ക്ഷീരോല്പ്പാദക സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ ക്ഷീരകര്‍ഷകര്‍ക്ക് അനുവദിച്ച പാല് സബ്സിഡി തുക വിതരണവും പാല് ഗുണനിലവാര ബോധവല്‍ക്കരണ പരിപാടിയും നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ പി.പി.ആലി സബ്സിഡി തുക വിതരണം ചെയ്ത് കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.സംഘം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ക്വാളിറ്റി കണ്ട്രോളിംഗ് ഓഫീസര്‍ വര്‍ക്കി ജോര്‍ജ്ജ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.സംഘം ഡയറക്ടര്‍മാരായ കെ.എം.സുധാദേവി,ബാബു.പി.മാത്യു,എ.ഹംസ,സ്മിത മോഹന്‍,സൗമിനി മോഹന്‍,കെ.ബീരാന്,സംഘം സെക്രട്ടറി സംഗീത അജീഷ് എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply