July 15, 2026

യാത്ര അയപ്പ് നൽകി

0
DDM-01
By ന്യൂസ് വയനാട് ബ്യൂറോ
കഴിഞ്ഞ 07 വർഷത്തോളമായി വയനാട് ജില്ലയിൽ നബാർഡിന്റെ ജില്ലാ മാനേജർ ആയി സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്ത് നർബാർഡിന്റെ മുംബൈ ഹെഡ് ഓഫീസിലേക്ക് യാത്ര ആകുന്ന എൻ. എസ്. സജികുമാറിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ടീം അംഗങ്ങൾ യാത്ര അയപ്പ് നൽകി. സജികുമാരിന്റെ കാലത്താണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സമഗ്ര നീർത്തട വികസന പദ്ധതി, സമഗ്ര ആദിവാസി വികസന പദ്ധതി, വനിതാ സ്വാശ്രയ സംഘ പദ്ധതി, അംബ്രല്ല പ്രോഗ്രാം ഓൺ നാച്ചുറൽ റിസോഴ്സ് മാനേജ്‌മന്റ്, കർഷക ഉൽപാദക സംഘങ്ങൾ, ഫാം ക്ലബ്ബുകൾ, റൂറൽ ഇമ്മെർഷൻ പ്രോഗ്രാം, സംരംഭകത്വ പരിശീലനങ്ങൾ തുടങ്ങി വിവിധങ്ങളായ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. വയനാട്ടിലെ സാധാരണക്കാരായ കർഷകരുടെയും ആദിവാസികളുടെയും വനിതകളുടെയും സമഗ്രമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയഗ്നിച്ച വ്യക്തിയാണ് സജികുമാർ എന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ അഭിപ്രായപ്പെട്ടു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ., കോ ഓർഡിനേറ്റർസ് ആയ എൻ. ജെ. ചാക്കോ, തോമസ്.പി.ഡി. എന്നിവർ സംസാരിച്ചു. നബാർഡ് ജില്ലാ മാനേജർ സജികുമാർ മറുപടിപ്രസംഗം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *