May 14, 2024

ഹയർ സെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്കരിച്ചു.

0
ഹയർ സെക്കന്ററി വകുപ്പിനെ  പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിച്ച്  ഹൈസ്കൂളിന്റെ ഭാഗമാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ ഹയർ സെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകളിലെയും ഭൂരിപക്ഷം അധ്യാപകരും  മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്കരിച്ചു.  ഹയർ സെക്കണ്ടറി പഠന മാധ്യമം മലയാളത്തിലാക്കിയും സിലബസ് ലഘൂകരിച്ചും  യു.പി.യിലെയും ഹൈസ്കൂളിലെയും ബഹു ഭൂരിപക്ഷം വരുന്ന അധ്യാപകരെ വിന്യസിച്ചും നല്ല നിലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറിയുടെ  നിലവാരം തകർക്കാനുള്ള സർക്കാർ നയത്തിനെതിരെയാണ് അധ്യാപകരുടെ പ്രതിഷേധം.
വി.എച്ച്.എസ്.സി അധ്യാപകരും ഹയർ സെക്കണ്ടറി  പ്രൊബേഷൻ കഴിയാത്തവരും ഉൾപെടെയുള്ള 35 ശതമാനത്തിൽ താഴെ അധ്യാപകർ മാത്രമാണ് മൂല്യനിർണയത്തിന് ഹാജരായത്. കൽപറ്റ ക്യാമ്പിൽ കോമേഴ്സ് വിഷയത്തിൽ ആരും തന്നെ മൂല്യനിർണയത്തിന്  ഹാജരായില്ല. മറ്റു വിഷയങ്ങളിലെ ഹാജർ ബോട്ടണി 1, സുവോളജി 6, ഇംഗ്ലീഷ് 5, എക്കണോമിക്സ് 2, ഹിന്ദി 2, പൊളിറ്റിക്കൽ സയൻസ് 1, മലയാളം 14 .
സംസ്ഥാനത്ത് ബഹിഷ്കരണം 85 ശതമാനത്തിന് മുകളിലാണെന്ന് നേതാക്കൾ അറിയിച്ചു.
സർക്കാരിന്റെയും ഭരണാനുകൂല സംഘടനകളുടെയും ഭീഷണിയെയും സമ്മർദ്ദത്തെയും അതിജീവിച്ച് ബഹിഷ്കരണം വൻ വിജയമാക്കിയ അധ്യാപകരെ കൽപറ്റയിൽ ചേർന്ന ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളുടെ ഫെഡറേഷൻ എഫ്. എച്ച് .എസ്. ടി. എ ജില്ലാ കമ്മറ്റി അഭിനന്ദിച്ചു.
ചെയർമാൻ ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.പി.എ. ജലീൽ, സജി ടി.ജി, ദിനേശ് കുമാർ പി.ജി, ജോഴ്സൻ തോമസ്, ബിനോ. ടി. അലക്സ്, ബാവ. കെ പാലുകുന്ന്, മാത്യു എൻ.പി, സാബു, എം.സി, വിനുരാജൻ, പി.കെ ദിനേശൻ, ജയിംസ് പൂവൻ, ബിനോ. ടി. അലക്സ്, മുജീബ്.ടി, എ.മുഹമ്മദ് ബഷീർ, ബന്നി വെട്ടിക്കൽ, ജോസ് പി.ടി തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *