April 27, 2026

കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ചെത്തി

0
IMG_20211203_141526.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങൾ കാരണം മാറി നിന്നിരുന്ന കോടിയേരി ബാലകൃഷ്ണൻ വീണ്ടും ഒരിടവേളക്ക് ശേഷം, സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബർ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നൽകുകയായിരുന്നു.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതും മറ്റൊരു കാരണമായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമായി.
സമ്മേളനങ്ങളിൽ നടക്കുന്ന സി.പി.എം അമരത്ത് ,ശക്തമായ സാന്നിദ്ധ്യമായ് ഇനി കോടിയേരി ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *