April 27, 2026

എയ്ഡ്സ് ദിനാചരണം നടത്തി

0
IMG_20211203_194932.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:  വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സ്ത്രീകള്‍ക്കുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍, മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് നടപ്പിലാക്കല്‍ എന്നീ വിഷങ്ങളില്‍ ഡെപ്യൂട്ടി ഡി.എം.ഒ ആന്‍സി മേരി ജേക്കബ്, റെഡ് ക്രോസ് പ്രോജക്ട് മാനേജര്‍ കെ. ജിബിന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ.വി. ആശമോള്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ എ. നിസ്സ, ജില്ലാ പ്രോഗ്രാം മാനേജര്‍ ടി. അഫ്സത്ത്, മഹിള ശക്തി കേന്ദ്ര വെല്‍ഫെയര്‍ ഓഫീസര്‍ നിഷ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *