April 27, 2026

ലോക ഭിന്നശേഷി ദിനം ആചരിച്ചു

0
IMG_20211204_062453.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ:  സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എ. ഗീത പതാക ഉയര്‍ത്തി. പരിപാടിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്കായി ഓണ്‍ലൈനായി നടത്തിയ കലാമത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്കുള്ള ഉപഹാരം വിതരണവും നടന്നു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. അശോകന്‍, ഡി.എ.ഡബ്ല്യൂ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.വി. മോഹന്‍, അഡൈ്വസറി കമ്മിറ്റി അംഗം എം.ആര്‍. രാജന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.കെ. പ്രജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *