ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചുള്ളിയോട്: ചുള്ളിയോട് നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി, അരിത്തമാറ്റിക് കം ഡ്രോയിംഗ് എന്നീ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. നിയമനത്തിനായുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ എട്ടിന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ നടക്കും. യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ടെക്നോളജി/ ഡിസൈനിംഗ് നാല് വര്‍ഷ ഡിഗ്രി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിംഗ്/ ടെക്നോളജി മൂന്ന് വര്‍ഷ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍, എന്‍.റ്റി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കുക. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍, ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍, എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അരിത്തമാറ്റിക് കം ഡ്രോയിംഗ് തസ്തികയിലെ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 266700.





Leave a Reply