June 25, 2026

സേവനത്തിന്റെ സൗമ്യ മുഖം വിട വാങ്ങി

0
IMG_20211204_200526.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കൽപറ്റയിലും പരിസര പ്രദേശങ്ങളിലും ദീർഘകാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി രുന്ന പി.ടി.മുഹമ്മദ് വിട വാങ്ങി. കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക മെമ്പറും അമരക്കാരനുമായിരുന്നു. സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മയ്യിത്ത് പരിപാലനവും നിരവധിയായ സേവന പ്രവർത്തനങ്ങൾക്കും പി.ടിയുടെ നേതൃത്വം ഉണ്ടായിരുന്നു.താമസം ചുണ്ടയിൽ ആണെങ്കിലും ഈ 92വയസിലും അതി രാവിലെ കൽപ്പറ്റയിലെത്തി ഉത്തരവാദിത്തം നിർവ്വഹിച്ച് മാത്രമേ വീട്ടിൽ പോവാറുള്ളു.
കൂടാതെ മറ്റു ജീവകാരുണ്യ പ്രവർത്തനമേഖലയിൽ നിരന്തര സാന്നിദ്ധ്യമായ പി ടി തന്റെ മാസ പെൻഷനും മറ്റും പൂർണമായും പ്രയാസപ്പെടുന്ന വരെ കണ്ടെത്തി നൽകുന്നതിൽ വീഴ്ച വരുത്തിയിരുന്നില്ല. മത സാമൂഹിക ജന സേവന മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന പി.ടി. മുഹമ്മദ് മത ഭേദമില്ലാതെ ആരാധനാലയങ്ങൾക്ക് സഹായം നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തി. ചുണ്ടേലിലെ മാർത്തോമ പുരോഹിതരുമായും നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. ബന്ധു കുടുംബങ്ങൾ സന്ദർശിക്കുന്നത് പതിവായിരുന്നു. സഹപ്രവർത്തകരുടെ കൂടുംബ ക്ഷേമാന്വേഷണത്തിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരെ കൽപ്പറ്റ ചാരിറ്റി സൊസൈറ്റി പ്രവർത്തകരോടൊപ്പം മത ജാതി ഭേദമന്യേ കുളിപ്പിക്കാനും മറമാടാനും പി.ടി. മുൻനിരയിൽ അഹോരാത്രം പങ്കാളിയായി റിലീഫ് പ്രവർത്തനങ്ങളിലും പിടിയുടെ പങ്ക് എടുത്ത് പറയണ്ടത് തന്നെ. ഹജ്ജിന് പോയ വേളയിലും മക്കയിലും മദീനയിലും കൂട്ടം തെറ്റിയവരെ കണ്ടെത്തുന്നതിലും രോഗികളെ ശുശ്രൂഷിക്കുന്നതിലും മരണപ്പെട്ടവരെ മറമാടുന്നതിലും പി.ടി സജീവമായി രംഗത്തുണ്ടായിരുന്നു. ആദ്യ കാലത്ത് സജീവമായി രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് ഖദർ വസ്ത്രധാരണത്തിൽ മാത്രംതന്റെ രാഷ്ട്രീയം ഒതുക്കി. സംഘടനാ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടിയുടെ ഭാഗമായി. ജനതാ പാർട്ടിയുടെ പിളർപ്പിനെ തുടർന്ന് സജീവ രാഷ്ട്രീയം മതിയാക്കി ജനസേവനപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു.
     തന്റെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പി.ടി. ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അതിരാവിലെ നാലര മണിക്ക് ചുണ്ടയിലെ വീട്ടിൽ നിന്നും കൽപ്പറ്റയിലുള്ള മൂച്ചിക്കുണ്ട് പുഴയിൽ നിന്താൻ എത്തുന്നത് പിടിയുടെ ദിനചര്യയായിരുന്നു.  
ഒരു നൂററാണ്ടിനോടടുക്കുന്ന പി.ടിയുടെ ജീവിതം സമയം ഒട്ടും നഷ്ടപ്പെടുത്താതെ എങ്ങിനെ ക്രിയാത്മകമായി വിനിയോഗിക്കാം എന്നതിന്റെ മാതൃകയായിരുന്നു. തന്റെ പേരകുട്ടികളുടെ മാത്രം പ്രായമുളള ഒരുപറ്റം ചെറുപ്പക്കാരോടൊപ്പം ചുറുചുറുക്കോടെ കഷ്ടപ്പെടുന്നവർക്കായി നീക്കിവെച്ച ജീവത മായിരുന്നു പിടിയുടേത്. കൽപറ്റ യുടെ തെരുവുകളിൽ നിറസാന്നിദ്ധ്യമായിരുന്ന സേവനത്തിന്റെ സൗമ്യഭാവമാണ് പിടിയുടെ അന്ത്യത്തോടെ വിടവാങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *