April 27, 2026

ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 8.22

0
IMG_20211206_170128.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (06.12.21) 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 266 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.22 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133276 ആയി. 131027 പേര്‍ രോഗമുക്തരായി. നിലവില്‍ 1518 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1385 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1110 പേര്‍ ഉള്‍പ്പെടെ ആകെ 11774 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 399 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 9, പുല്‍പ്പള്ളി 6, മീനങ്ങാടി 5, കല്‍പ്പറ്റ, കോട്ടത്തറ 4 വീതം, എടവക, മാനന്തവാടി, നൂല്‍പ്പുഴ, പൂതാടി 3 വീതം, അമ്പലവയല്‍, കണി യാമ്പറ്റ , മുള്ളന്‍കൊല്ലി, മുട്ടില്‍ , നെന്മേനി , പനമരം , തവിഞ്ഞാല്‍ 2 വീതം, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, വൈത്തിരി ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ സ്ഥിരീക രിച്ചത്. ഇതിനുപുറമെ സൗദിയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *