April 27, 2026

നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നങ്ങൾ പിടികൂടി

0
IMG_20211207_111605.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ചായക്കടയിൽ ലഹരി മിശ്രിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തി വരുന്നതായ രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധസേനാംഗങ്ങളും സുൽത്താൻ ബത്തേരി എസ്.ഐ എ.എൻ കുമാരനും സംഘവും സംയുക്തമായി സുൽത്താൻ ബത്തേരി ടൗണിൽ പ്രവർത്തിക്കുന്ന പ്രകൃതി ടീ സ്റ്റാൾ എന്ന കടയിൽ നടത്തിയ പരിശോധനയിൽ 64 ബണ്ടിൽ ( 910 പാക്കറ്റ് ഹാൻസ്/കൂൾ) നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇവ വിൽപ്പന നടത്തി ശേഖരിച്ച 17240 രൂപയും കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ബീനാച്ചി സ്കൂൾകുന്നു ചുണ്ടൻപറ്റ ഹൗസിൽ ഉമ്മർ.സി.പി (41) യെ അറസ്റ്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *