May 21, 2024

ലൈംഗീക തൊഴിലാളികൾക്ക് സുരക്ഷ പദ്ധതി സുരക്ഷ ഉറപ്പാക്കാൻ

0
Img 20211207 115344.jpg
സി.ഡി. സുനീഷ്
ന്യൂസ് എഡിറ്ററുടെ പ്രത്യേക റിപ്പോർട്ട്.
കൽപ്പറ്റ :നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ സാമ്പത്തികസഹായത്തോടെ അതത് സംസ്ഥാന സർക്കാരുകൾ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴി നടപ്പിലാക്കുന്ന ലൈംഗിക ആരോഗ്യ പദ്ധതിയാണു ,,സുരക്ഷാ,, കേരളത്തിൽ 63 സുരക്ഷാ പദ്ധതികളാണുള്ളത്.
 ഇതിൽ 20 എണ്ണം സ്ത്രീ ലൈംഗിക തൊഴിലാളികളുടെ ഇടയിൽ എച്ച്ഐവി പ്രതിരോധത്തിന് വേണ്ടിയിട്ടുള്ള താണ്. 
2003 മുതൽ വയനാട് ജില്ലയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ബ്രാഞ്ചും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സ്ത്രീ ലൈംഗിക തൊഴിലാളികളുടെ ഇടയിൽ നടത്തുന്ന ലൈംഗിക ആരോഗ്യപദ്ധതിയാണ് ഐ ആർ സി എസ് സുരക്ഷാ പ്രോജക്ട്. നിലവിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞ 1198 സ്ത്രീ ലൈംഗീക തൊഴിലാളികളാണുള്ളത്. ഇവർക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും ലൈംഗിക രോഗങ്ങൾ ഒന്നും ഇല്ലന്ന് ഉറപ്പു വരുത്തുന്നതിനുള്ള വൈദ്യപരിശോധനയും, ഓരോ ആറുമാസം കൂടുമ്പോഴും എച്ച്ഐവി പരിശോധനയും, സിഫിലിസ് പരിശോധനയും നടത്തുന്നുണ്ട്. കൂടാതെ ഇവർക്കെല്ലാവർക്കും പ്രൊജക്റ്റ് കൗൺസിലർ മുഖേന കൃത്യസമയങ്ങളിൽ ആവശ്യമായ കൗൺസിലിംഗും നൽകാറുണ്ട്. 
വിവിധ സാഹചര്യങ്ങളാൽ ഈ തൊഴിലിലേക്ക് എത്തി പെട്ടവരാണ് ഇവരിൽ ഭൂരിഭാഗം ആളുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറ്റുള്ളവരുടെ ചതിയിൽപെട്ട ഇരകളും ഈ കൂട്ടത്തിൽ ഉണ്ട്. സുരക്ഷാ പ്രൊജക്റ്റ് മുഖേന ഇവരുടെ സ്വഭാവത്തിൽ ശ്രദ്ധേയമായ വരുത്തുവാൻ ഈ പദ്ധതി പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്. 
ആരോഗ്യത്തെ കുറിച്ചും എച്ച് ഐ വി/ എയ്ഡ്സ് നെ കുറിച്ചും ഇവർ ഇപ്പോൾ തികഞ്ഞ ബോധമുള്ളവരാണ്. കൂടുതൽ പണം നൽകിയാൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു അവരായിരുന്നു ഇവരിൽ പലരും എന്നാൽ സുരക്ഷാ പദ്ധതിയുടെ ഇടപെടലുകൾ കൊണ്ട് അത്തരക്കാരെ കണ്ടെത്തി ആവശ്യമായ കൗൺസിലിംഗ് നൽകി ബോധവാന്മാരാക്കാൻ പ്രോജക്ടിന് സാധിച്ചു.
 2017 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വഴി 10 ലക്ഷം രൂപ സ്വയംതൊഴിൽ പദ്ധതി വഴി അനുവദിച്ചിരുന്നു. സാമൂഹിക നീതി വകുപ്പ് വഴിയായിരുന്നു നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് നടത്താനായില്ല.
 ജീവിത നിലവാരം ഉയർത്തുന്നതിനായി ഈ തൊഴിൽ വിട്ട് മറ്റു ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവരിലുണ്ട്.
എന്നാൽ സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തലും മറ്റു സാമൂഹ്വ കാരണങ്ങളാൽ ഇവർക്ക് ഉയർന്നുവരാൻ കഴിയുന്നില്ല. 
നല്ല രീതിയിലുള്ള പുനരധിവാസ പദ്ധതികൾ ഇവർക്കുവേണ്ടി കൊണ്ടുവന്നാൽ ഇവരെ 
പൊതു സമൂഹത്തിലൂടെ 
തല ഉയർത്തി നിൽക്കാൻ ശേഷി ഉള്ളവരാക്കി മാറ്റാൻ ,സാധ്യമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
 ചിലരെയെങ്കിലും ഈ തൊഴിൽ നിന്നും മാറ്റി മെച്ചപ്പെട്ട ജീവിതം നിലവാരത്തിലേക്ക് എത്തിക്കുവാൻ സാധിക്കുമെന്നുറപ്പാണ് ,
20 വർഷത്തിലേറെയായി ഈ പദ്ധതിയിൽ കരാർ ജോലി ചെയ്യുന്നവർ സന്നദ്ധ മനോഭാവത്തോടെ 
പ്രവർത്തിക്കയാണ്.
  സമൂഹത്തിൽ താഴെ തട്ടിൽ കിടക്കുന്നവരെ ഉയർന്ന ജീവിത നിലവാരത്തിലേക്ക് എത്തിക്കുവാനും അവർക്ക് വേണ്ട സേവനപ്രവർത്തനങ്ങൾ ചെയ്യുവാനും സദാ സന്നദ്ധരായി സുരക്ഷാ പ്രോജക്ടിലെ ജീവനക്കാർ സദാ സന്നദ്ധരായി നിൽക്കുന്നതാണീ പദ്ധതിയുടെ വിജയ കൊടി പടം തീർക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *