കോൺട്രാക്ടറുടെ കള്ള പരാതിക്കെതിരെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ
മാനന്തവാടി: കോഴിക്കോട് റോഡിലെ പള്ളിക്കെട്ടിടത്തിലെ ചില കൈവശക്കാർക്കെതിരെ ഇല്ലാത്ത സംഭവത്തിൻ്റെ പേരിൽ തൊട്ടടുത്ത് ബിൽഡിംഗ് പണിയുന്ന കോൺട്രാക്ടർ സെബാസ്റ്റ്യൻ ആണ് പത്ത് ലക്ഷത്തിൻ്റെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് അയച്ചത്,
കഴിഞ്ഞ നവമ്പർ 6നും 16നും ബിൽഡിംഗ് പണിയുന്ന സൈറ്റിൽ സംഘർഷം ഉണ്ടായെന്നും നഷ്ടം പറ്റിയെന്നും പറഞ്ഞാണ് സെബാസ്റ്റ്യൻ നോട്ടീസ് അയച്ചിട്ടുള്ളത് കള്ള പരാതി സൃഷ്ടിച്ച് ഇല്ലാത്ത സംഭവങ്ങൾ ഉണ്ടാക്കിയെടുത്ത് തെറ്റായ മാർഗ്ഗങ്ങളിലൂടെ കൈവശക്കാരായ സാധാരണ കച്ചവടക്കാരെ ഒഴിപ്പിച്ച് തെരുവാധാരമാക്കാനുള്ള നീക്കത്തെ മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ എതിർക്കും, ടൗണിൽ ഏത് ഭാഗത്തും കെട്ടിടങ്ങൾ വരുന്നതിനെ സ്വാഗതം ചെയ്യുന്നു, എന്നാൽ സ്വകാര്യ വ്യക്തിക്ക് കോടികൾ ഉണ്ടാക്കാൻ വേണ്ടി ചെറുകിട കച്ചവടക്കാരെ അന്യായമായ മാർഗ്ഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള ഗുണ്ടാ സ്റ്റൈലിലെ ഇടപെടൽ ശരിയല്ല,
വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പള്ളിക്കെട്ടിടത്തിന് ഭീഷണിയാവുന്ന വിധത്തിൽ മണ്ണ് നീക്കം ചെയ്തിരിക്കുകയാണ്, കോൺട്രാക്ടർക്ക് കെട്ടിടമെടുക്കാൻ പില്ലറിനോട് ചേർന്ന് മണ്ണെടുക്കേണ്ടതില്ല,, നിലവിലുള്ള കൈവശക്കാരെ പുകച്ച് ചാടിക്കാനുള്ള അടവാണിത്. ഇത് ശരിയായ രീതിയല്ല,,, അനധികൃത മണ്ണെടുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്, നടപടി ഉണ്ടാവുന്നില്ലെങ്കിൽ സർക്കാരിന് പരാതി നൽകും, കോടതിയെയും സമീപിക്കും,,
ടൗണിൽ നിരവധി കെട്ടിടങ്ങൾ ഉയർന്ന് വരുന്നുണ്ട്, ബഹുനിലകെട്ടിടങ്ങൾ വന്ന് ടൗണിൻ്റെ മുഖഛായ മാറേണ്ടതുണ്ട്, അതിന് വേണ്ടി ശ്രമം നടത്തുകയാണ് വേണ്ടത്, മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ എല്ലാ പിന്തുണയും നൽകും,
കള്ള പരാതി നൽകി കച്ചവടക്കാരെ ഉൻമുലനം ചെയ്യാൻ സംഘടന അനുവദിക്കില്ല,
പ്രസിഡൻ്റ് കെ ഉസ്മാൻ ജനറൽ സെക്രട്ടരി പി വി മഹേഷ്, ട്രഷറർ എൻ പി ഷിബി, ഭാരവാഹികളായ എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, സി.കെ സുജിത്, സി.കെ സുജിത്, ഇ എ നാസിർ, ഷാനസ്, ജോൺസൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply