സി.പി.ഐ (എം) വയനാട് ജില്ലാ സമ്മേളനം വൈത്തിരിയിൽ ഡിസംബർ 14, 15, 16 തീയ്യതികളിൽ നടക്കും
കൽപ്പറ്റ :സി.പി. ഐ. (എം) ജില്ലാ സമ്മേളനം ഡിസംബർ 14, 15, 16 തീയതികളിൽ വൈത്തിരിയിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ,സംസ്ഥാന കമ്മറ്റി അംഗം സി. കെ. ശശീന്ദ്രൻ ,ഡി. വൈ .എഫ് .ഐ . ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർ
പത്ര സമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഉദ്ഘാടനം ചെയ്യും.
എ.വിജയരാഘവൻ ,
എം.വി. ഗോവിന്ദൻ മാസ്റ്റർ ,എളമരം കരീം ,ഇ.പി. ജയരാജൻ ,
കെ രാധാക്യഷ്ണൻ ,
പി.കെ. ശ്രീമതി ടീച്ചർ ,ടി പി രാമകൃഷ്ണൻ എന്നീ നേതാക്കൾ സംബസിക്കും.
ജില്ലയിലെ 11286 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പ്രതിനിധികളും 26 ജില്ലാ കമ്മറ്റികളും സമ്മേളനത്തിൽ പങ്കെടുക്കും. ഡിസംബർ
16ന് 4 മണിക്ക് പ്രകടനവും പൊതുയോഗത്തോടെയും സമ്മേളനം സമാപിക്കും.





Leave a Reply