June 6, 2026

മാനന്തവാടി – കല്ലോടി – റൂട്ടിൽ കൂടുതൽ കെ.എസ്.ആർ ടി സി ബസ്സ് ട്രിപ്പുകൾ ആരംഭിക്കണം -പൗരസമിതി

0
IMG_20211215_151203.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കല്ലോടി- പുതുശ്ശേരി – മക്കിയാട് റൂട്ടിൽ യാതൊരു കാരണവുമില്ലാതെ 75 ശതമാനം സർവ്വീസുകളും വെട്ടികുറച്ച അധികൃതരുടെ നടപടി പിൻവലിച്ച് യാത്രക്കാരുടെ യും വിദ്യാർത്ഥികളുടെയും സൗകര്യാർത്ഥം കൂടുതൽ ബസ് സർവ്വീസുകൾ ആരംഭിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കല്ലോടി പൗരസമിതി നിവേദനം നൽകി.മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ .ആർ .കേളു ,മാനന്തവാടി ഏ റ്റി.ഒ. തുടങ്ങിയവർക്കാണ് നിവേദനം നൽകിയത്.  9 ബസ്സുകൾ സർവ്വീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ഒരു ബസ്സുപോലും പൂർണ്ണമായും സർവ്വീസ് നടത്തുന്നില്ലയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നാട്ടുകാരും വിദ്യാർത്ഥികളും പാരലൽ സർവ്വീസിനെ

യാണ് ഇപ്പോൾ ആശ്രയിക്കുന്നത്.മാനന്തവാടി -കല്ലോടി – കുറ്റ്യാടി റൂട്ടിൽ കോഴിക്കോട്ടേക്ക് നിലവിൽ ഒരു ട്രീപ്പു മാതമാണുള്ളത്.ഈ റൂട്ടിൽ കൂടുതൽ ട്രീപ്പുകൾ ആരംഭിക്കമെന്ന എം.എൽ.എ.യുടെ ഉറപ്പ് പാലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പൗരസമിതി ഭാരവാഹികളായ കെ.എ.ആൻ്റണി, മത്തച്ചൻ കുന്നത്ത്, ജോസ് മച്ചു കുഴി, ലോറൻസ് .കെ .ജെ.തുടങ്ങിയവർ ച്ചേർന്നാണ് നിവേദനം നൽകിയത് എന്ന് കെ.എ. ആൻ്റണി ചെയർമാൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *