December 11, 2023

വെർട്ടിക്കൽ ഫാമിൻ്റെ അമരക്കാരനായി ചീയമ്പം സ്വദേശി വർഗ്ഗീസ്

0
Img 20211215 151850.jpg
   

 
ദീപാ ഷാജി പുൽപ്പള്ളി.
  പുൽപള്ളി:   വെർട്ടിക്കൽ കൃഷിയിലൂടെ ശ്രദ്ധേയനാവുകയാണ് പുൽപള്ളി, ചീയമ്പം സ്വദേശിയായ ചെറുതോട്ടിൽ വർഗ്ഗീസ് സി . വി .
 പി. വി.സി പൈപ്പിനുള്ളി ലാണ് അദ്ദേഹം വെർട്ടിക്കൽ കൃഷിയുടെ പുതിയൊരു മാർഗം അവലംബിക്കുന്നത്.
ചീയമ്പം , ഷെഡ്ഡിലുള്ള തന്റെ 15 – ഏക്കർ കൃഷിഭൂമി വ്യത്യസ്ത കൃഷിക്കായി അദ്ദേഹം പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.
 പ്രത്യേകിച്ചും ലംബമായി അടുക്കിവെച്ച പൈപ്പ് പാളികളിൽ ഭക്ഷ്യവിളകൾ വളർത്തുന്ന രീതിയായ വെർട്ടിക്കൽ ഫാമിങ്ങി ലൂടെ പലമടങ്ങ് വിളകൾ വർധിപ്പിക്കാൻ കഴിയും എന്ന് അദ്ദേഹം തന്റെ കൃഷിയിലൂടെ തെളിയിക്കുന്നു.
 ഇങ്ങനെ ലംബമായി മണ്ണിൽ ഉറപ്പിച്ചിരിക്കുന്ന പി.വി.സി പൈപ്പിനുള്ളി ൽ കൃഷി ചെയ്യുമ്പോൾ മുതൽ വിളവ് ലഭിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
 1- അടി വ്യാസവും അഞ്ചടി നീളവുമുള്ള പി.വി.സി പൈപ്പിൽ മണ്ണും, ചകിരി ചോറും , ചാണകവും നിറച്ച് തക്കാളി തൈകൾ നടു ന്നു.
 കൂടാതെ ഉരുളക്കിഴങ്ങ്, ക്യാരറ്റ്, കാച്ചിൽ, പയറുകൾ, പച്ചമുളക്, മല്ലി, ജീരകം, ബീറ്റ് റൂട്ട്, വഴുതന ,ക്യാബേജ്, സ്ട്രോബെറി, പൂക്കൾ ഇങ്ങനെ നീളുന്നു വർഗീസു ചേട്ടന്റെ വെർട്ടിക്കൽ കൃഷികൾ .
 പൂന്തോട്ടവും , പഴ തോട്ടങ്ങളും വെർട്ടിക്കൽ ഫാമിങ് ലൂടെ വ ള ർത്തിക്കൊണ്ടു വരാൻ ഏറ്റവും എളുപ്പമാണെന്നും വർഗീസ് ചേട്ടൻ അഭിപ്രായപ്പെടുന്നു.
 ഓരോ 8- സെന്റീമീറ്ററി ലും പി.വി.സി പൈപ്പുകളി ൽ ചൂടാക്കിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ദ്വാരങ്ങൾ ഉണ്ടാകുന്നു.
 പൈപ്പിന്റെ പൊള്ളയായ ഇടങ്ങളിൽ ഒരു പോട്ടിങ് മിശ്രിതം കൊണ്ട് നിറക്കുന്നു.
 ഇപ്പോൾ രണ്ട് പാളികളിൽ രണ്ടോ, മൂന്നോ ഹിംഗു കൾ ഘടിപ്പിച്ചിട്ടുണ്ട്.
 പി.വി.സി പൈപ്പുകളിൽ പോട്ടിംഗ് മിശ്രിതം തടസ്സമില്ലാതെ നിറയ്ക്കാനും, വിളവെടിപ്പിനും ഈ രീതി ഉപയോഗിക്കുന്നു.
 ഇതിൽ ക്യാരറ്റ് പുതിയ രീതിയിൽ കൃഷി ചെയ്തു വരുന്നു.
 ഇത്തരം കൃഷിരീതിയിൽ വിളകൾ കൂടുതൽ ലഭിക്കുകയും, ജലത്തിന്റെ ഉപയോഗം കുറവു മാണ്.
 പൈപ്പിനുള്ളിൽ നട്ടിരിക്കുന്ന പച്ചക്കറികൾക്ക് തുള്ളിയാ യാണ് ജലം നൽകുന്നത്.
 മുകളിലെ പാളികളിൽ വെള്ളം നനയ്ക്കുമ്പോൾ താഴെയുള്ള പൈപ്പിനുള്ളിലും എത്തുന്നു.
 ഇത് സമയ നഷ്ടം ഉണ്ടാക്കുന്നില്ല.
 ഇങ്ങനെ ഉള്ള വെർട്ടിക്കൽ ഫാമിന് അധ്വാനം കുറവ്, സ്ഥലസൗകര്യം എല്ലാം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
 അടുക്കള മാലിന്യങ്ങളും വളമായി ഈ കൃഷിയിൽ ഉപയോഗിക്കുന്നു.
 ഇത് മാലിന്യനിർമ്മാർജ്ജന പ്രശ്നം പരിഹരിക്കുന്നു.
 വിളവെടുപ്പ് സമയമാകുമ്പോൾ വർഗീസിനെ ഫാമിൽ നിന്നും ജൈവ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ധാരാളം ആളുകൾ എത്തിച്ചേരുന്നു.
 ഭാര്യ ലീലയും, മകൻ അഖിലും വർഗ്ഗീസിന് സഹായത്തിനായി എപ്പോഴും കൂടെ തന്നെയുണ്ട്.
 ഭാവിയിൽ ഇത്തരം വെർട്ടിക്കൽ ഫാമിംഗ് വഴി , ഓർഗാനിക് പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും, ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാരി ലേക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനും സഹായിക്കും.
 വെർട്ടിക്കൽ ഫാമിംഗ് കൃഷി രീതിയെ കുറിച്ച് വർഗീസിന്റെ ഫാമിലും, അദ്ദേഹത്തിന്റെ ക്ലാസുകൾ വഴിയും കൂടുതൽ കർഷകർ ഈ കൃഷി രംഗത്തേക്ക് എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത് എന്നെ സംബഡിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യം ഉണ്ടാക്കുന്നുവെന്ന് വെർട്ടിക്കൽ ഫാമിൻ്റെ അമരക്കാരൻ അടിവരയിട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *