പി. ഗഗാറിൻ രണ്ടാം തവണയും സി.പി.എംജില്ലാ സെക്രട്ടറി . സമ്മേളനം ഇന്ന് സമാപിക്കും.
സ്വന്തം ലേഖകൻ
വൈത്തിരി .
മൂന്നു ദിവസം നീണ്ട സി.പി. എം സമ്മേളനം ഇന്ന് വൈകീട്ട് നടക്കുന്ന പൊതുയോഗത്തോടെ സമാപിക്കും.
മുതിർന്ന നേതാക്കളായ പി.എ. മുഹമ്മദ് ,വി .പി . ശങ്കരൻ നമ്പ്യാർ എന്നിവരില്ലാത്ത 27 അംഗ ജില്ലാ കമ്മറ്റിയിലെ
പി.ഗഗാറിനെ രണ്ടാം തവണയും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന പി. കുഞ്ഞിക്കണ്ണൻ്റെ മകനാണ്.
കാലാവസ്ഥ വ്യതിയാനം,
വന്യ മൃഗ പ്രശ്നങ്ങൾ ,കർഷക ആദിവാസി ന്യൂനപക്ഷ
പ്രശ്നങ്ങൾ ,വയനാട് പാക്കേജ് എന്നീ
വയനാടിൻ്റെ സ്പന്ദനങ്ങൾ എല്ലാം സമ്മേളനത്തിൽ
ഇഴ പിരിച്ച് ചർച്ച ചെയ്തു.
പാർട്ടിയുടെ ജനകീയാടിത്തറയുടെ
വളർച്ചയും തളർച്ചയും
ചർച്ച ചെയ്യപ്പെട്ടു. പോരായ്മകൾ പ്രതിരോധിച്ച് രണ്ടാം പിണറായി സർക്കാരിലൂടെ വയനാടിൻ്റെ പ്രശ്നങ്ങെൾ
പരിഹരിക്കാൻ സമ്മർദ്ദം
ചെലുത്തി നടപ്പിലാക്കാൻ
ഉള്ള പ്രവർത്തന പദ്ധതികളും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു. കോവിഡ്
നിയന്ത്രണങ്ങൾ മൂലം പ്രകടനം ഒഴിവാക്കി എല്ലാ ഏരിയാ കമ്മറ്റികളിലും
പ്രകടനം നടത്താൻ ആണ് പാർട്ടി തീരുമാനം .
മുതിർന്ന പാർട്ടി നേതാക്കൾ സംസാരിക്കുന്ന പൊതുയോഗത്തോടെ
സമ്മേളനം ഇന്ന് സമാപിക്കും
ജില്ലാ കമ്മറ്റി അംഗങ്ങൾ
പി. ഗഗാറിൻ ,എ എൻ. പ്രഭാകരൻ ,പി .വി. സഹദേവൻ ,കെ .റഫീഖ്,
പി.കെ. സുരേഷ് ,വി .വി .ബേബി,
കെ.സുഗതൻ ,എം. മധു ,
ടി.ബി. സുരേഷ് , രുക്മിണി സുബ്രമണ്യൻ
,വി .ഉഷാകുമാരി, എം.സെയ്ദ്, പി.കൃഷ്ണപ്രസാദ്, കെ.ഷമീർ, സി.കെ. സഹദേവൻ, പി.വാസുദേവൻ ,പി.ആർ. ജയപ്രകാശ് ,സുരേഷ്
താളൂർ ,ഒ .ആർ . കേളു ,
ബീന വിജയൻ ,കെ.എം. ഫ്രാൻസീസ്,
ജോബിസൻ ജെയിംസ്,
എം.എസ്. സുരേഷ് ബാബു, എം.രജീഷ് ,
എം.ജോണി, വി.ഹാരീസ്,
പി.ടി.ബിജു,
സെക്രട്ടറിയേറ്റ് അംഗങ്ങൾ .
പി. ഗഗാറിൻ
വി .വി .ബേബി
എ.എൻ.പ്രഭാകരൻ
കെ.റഫീഖ്
പി.കെ .സുരേഷ്
വി .ഉഷാകുമാരി
ഒ.ആർ.കേളു





Leave a Reply