June 4, 2026

ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 7.23

0
IMG_20211218_164157.jpg
By ന്യൂസ് വയനാട് ബ്യൂറോ
    

 കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന്  102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.23 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134595 ആയി.132800 പേര്‍ രോഗമുക്തരായി. നിലവില്‍ 1030 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 968 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 675 പേര്‍ ഉള്‍പ്പെടെ ആകെ 9710 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1008 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
പുല്‍പ്പള്ളി 10, മാനന്തവാടി, ബത്തേരി 8 വീതം, പനമരം , പൂതാടി, വെള്ളമുണ്ട, വൈത്തിരി 7 വീതം , കല്‍പ്പറ്റ 5 , എടവക , കണിയാമ്പറ്റ, മുള്ളന്‍കൊല്ലി , മുട്ടില്‍ , നെന്മേനി 4 വീതം , മീനങ്ങാടി , മേപ്പാടി, പൊഴുതന , തവിഞ്ഞാല്‍ , തിരുനെല്ലി , തൊണ്ടര്‍നാട് 3 വീതം , കോട്ടത്തറ, നൂല്‍പ്പുഴ 2 വീതം , പടിഞ്ഞാറത്തറ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *