June 25, 2026

പിഡബ്ള്യുഡി സ്ഥലം കയ്യേറി റോഡ് വെട്ടി: പോലീസ് റോഡ് അടച്ചു

0
IMG_20211219_150050.jpg
By ന്യൂസ് വയനാട് ബ്യൂറോ
       

വൈത്തിരി: പിഡബ്ള്യുഡിയുടെ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി നിർമ്മിച്ച റോഡ് പ്രതിയെ തുടർന്നു പോലീസ് കിടങ്ങുകൾ തീർത്തു അടച്ചു. ലക്കിടിയിലെ പിഡബ്ള്യുഡി ഓഫീസിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തുകൂടി പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടവും വീടും നിൽക്കുന്ന സ്ഥലത്തേക്ക് പിഡബ്ള്യുടിയുടെ സ്ഥലത്തുകൂടിയായിരുന്നു വഴി നടന്നിരുന്നത്. എന്നാൽ ഈ സ്ഥലത്തുള്ള കെട്ടിടം റിസോർട്ടാക്കി മാറ്റുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീഥിയിൽ വഴിവെട്ടിയതിനെ തുടർന്ന് പിഡബ്ള്യുഡി അധികൃതർ പോലീസിലും റെവെന്യു വകുപ്പിലും പരാതി നൽകി. എഡിഎമ്മിന്റെ നിർദ്ദേശ പ്രകാരം സ്ഥലത്തെത്തിയ റെവെന്യു ഉദ്യോഗസ്ഥർ പോലീസിന്റെ സഹായത്തോടെ നിർമ്മിച്ച റോഡ് വിലങ്ങനെ കിടങ്ങുകൾ നിർമ്മിച്ച് അടച്ചു. നേരത്തെ റോഡ് വെട്ടിയ മണ്ണുമാന്തി യന്ത്രം കണ്ടെത്താനായിട്ടില്ല.
വൈത്തിരി തഹസിൽദാർ അബ്ദുൽ ഹാരിസ്, വില്ലേജ് ഓഫീസർ അശോകൻ എന്നിവർ സ്ഥലത്തെത്തി. വൈത്തിരി പോലീസ് എസ് ഐ രാംകുമാർ, എ എസ് ഐ സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് മണ്ണുമാന്തി യന്ത്രമുപയോഗിച്ചു കിടങ്ങുകൾ തീർത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *