April 25, 2026

ഹയർസെക്കണ്ടറി യൂണിഫോമിലെ പകൽകൊള്ള അവസാനിപ്പിക്കുക- എം.എസ്.എഫ്

0
IMG_20211222_070926.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരപ്പറ്റ: സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ യൂണിഫോമിന് ഭീമമായ തുക ഈടാക്കുന്നത് അനുവദിക്കുകയില്ലെന്ന് എം.എസ്.എഫ്. പുറത്തുനിന്ന് യൂണിഫോം വാങ്ങാൻ അനുവദിക്കാതിരിക്കുകയും സ്കൂളിൽനിന്ന് ഭീമമായ തുക ഈടാക്കുകയും ചെയ്യുന്ന കാര്യത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ നിലവിലെ ഫീസ് പിരിച്ചെടുക്കുന്നത് നിർത്തിവെക്കണമെന്നും മാന്യമായ തുക നിശ്ചയിക്കുകയോ പുറത്തുനിന്ന് യൂണിഫോം വാങ്ങാനുള്ള സംവിധാനമൊരുക്കുക യോ ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും എംഎസ്എഫ് അഭിപ്രായപ്പെട്ടു. കൽപ്പറ്റ നിയോജകമണ്ഡലം എംഎസ്എഫ് പ്രസിഡണ്ട് ഫായിസ് തലക്കൽ, വൈസ് പ്രസിഡൻറ് മുബഷിർ നെടുങ്കരണ, മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി അഫ്‌സൽ വടുവഞ്ചാൽ,ഫൈഷാദ് തലക്കൽ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *