August 6, 2026

കുടുംബശ്രീ തെരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ജനുവരി 26ന് അധികാരത്തിലേറും

0
IMG_20211223_174912.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: കുടുംബശ്രീ ത്രിതല സംവിധാനത്തില്‍ പുതിയ ഭരണസമിതികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. പുതിയ ഭരണസമിതി ജനുവരി 26 ന് അധികാരത്തിലേറും. മാനന്തവാടി സി.ഡി.എസ് വിഭജിച്ച് രണ്ട് സി.ഡി.എസ് ആക്കിയതോടെ ജില്ലയില്‍ ഇത്തവണ 27 സി.ഡി.എസ്സുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ എട്ട് സി.ഡി.എസ്സുകള്‍ പട്ടികവര്‍ഗ്ഗ സംവരണ സി.ഡി.എസ്സുകളാണ്. റിട്ടേര്‍ണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ എ. ഗീത തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കും. സി.ഡി.എസ് വരണാധികാരികളെയും, സഹ വരണാധികാരികളെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ട്. 2022 ജനുവരി 7 മുതല്‍ 13 വരെയാണ് അയല്‍ക്കൂട്ട തലത്തില്‍ തെരഞ്ഞെടുപ്പ്. ജനുവരി 16 മുതല്‍ 21 വരെ എ.ഡി.എസ് തലത്തിലും, ജനുവരി 25 ന് സി.ഡി.എസ് തെരഞ്ഞെടുപ്പും നടക്കും. അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണവും, അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികളും ഇതിനോടകം പൂര്‍ത്തിയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *