April 25, 2026

ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്;എല്ലാവർക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ

0
IMG_20211225_170947.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന്  77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135115 ആയി. 133508 പേര്‍ രോഗമുക്തരായി. നിലവില്‍ 839 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 780 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 915 പേര്‍ ഉള്‍പ്പെടെ ആകെ 9019 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 771 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
കൽപ്പറ്റ 11 , ബത്തേരി , പൂതാടി 8 വീതം , എടവക 7 , മാനന്തവാടി , നെന്മേനി 5 വീതം , മേപ്പാടി , തിരുനെല്ലി 4 വീതം , പുൽപ്പള്ളി , മുള്ളൻകൊല്ലി 3 വീതം , നൂൽപ്പുഴ , മുട്ടിൽ , പനമരം , വെള്ളമുണ്ട , മീനങ്ങാടി , വൈത്തിരി 2 വീതം , കണിയാമ്പറ്റ , വെങ്ങപ്പള്ളി , അമ്പലവയൽ , മൂപ്പൈനാട് , പൊഴുതന , തൊണ്ടർനാട് , പടിഞ്ഞാറത്തറ ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *