April 26, 2026

ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 2.22

0
IMG_20211227_170614.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

   
 കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന്  28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 80 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 2.22 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135173 ആയി. 133716 പേര്‍ രോഗമുക്തരായി. നിലവില്‍ 738 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 690 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 771 പേര്‍ ഉള്‍പ്പെടെ ആകെ 9493 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 565 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
മുള്ളൻകൊല്ലി 6 , കൽപ്പറ്റ , മേപ്പാടി 3 വീതം , പുൽപ്പള്ളി , മീനങ്ങാടി , തൊണ്ടർനാട് 2 വീതം , അമ്പലവയൽ , കണിയാമ്പറ്റ , നെന്മേനി , നൂൽപ്പുഴ , പടിഞ്ഞാറത്തറ , പൂതാടി , ബത്തേരി , തവിഞ്ഞാൽ , തിരുനെല്ലി , വൈത്തിരി ഒരോരുത്തർക്കു മാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *