April 26, 2026

കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
  

കൽപ്പറ്റ:ദേശീയ നഗര ഉപജീവന മിഷന്‍ പ്രകാരം സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലുള്ള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. അടിസ്ഥാന യോഗ്യത- പ്ലസ് ടൂ (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം അധിക യോഗ്യതയായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ പദ്ധതിയില്‍ സി.ഇ.ഒ മാരായി പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായം 40 കവിയരുത്. മാസ ശമ്പളം 10000 രൂപ. വിലാസം: കുടുബശ്രീ ജില്ലാ മിഷന്‍ ഓഫീസ് പോപ്പുലര്‍ ബില്‍ഡിംഗ് സിവില്‍ സ്റ്റേഷന് എതിര്‍വശം കല്‍പ്പറ്റ നോര്‍ത്ത്, പിന്‍: 673 122. അപേക്ഷകള്‍ ജനുവരി 10 ന് വൈകീട്ട് 5 നുള്ളില്‍ സമര്‍പ്പിക്കം. ഫോണ്‍: 04936 206 589 ,  04936 299370.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *