April 26, 2026

ബൈക്ക് അപകടത്തിൽ പരിക്കേറ്റ എസ് വൈ എസ് പ്രവർത്തകൻ മരിച്ചു

0
IMG_20211228_072540.jpg
By ന്യൂസ് വയനാട് ബ്യൂറോ
       

മേപ്പാടി: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന എസ് വൈ എസ് പ്രവർത്തകൻ മരിച്ചു. തിനപുരം
പുന്നക്കാടൻ അബ്ദുൽ മുത്തലിബ് മുസ്‌ലിയാർ (48) ആണ് മരണപ്പെട്ടത്.
എസ് വൈ എസ് മൂപൈനാട് സർക്കിൾ മുൻ പ്രസിഡൻറും സോൺ പ്രവർത്തക സമിതി അഗവുമായിരുന്നു. കഴിഞ്ഞ ദിവസം ചുണ്ടേലിന് സമീപം മുത്തലിബ് മുസ്‌ലിയാർ യാത്രചെയ്തിരുന്ന ബൈക്ക് മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.
 പിതാവ് : ബാപ്പു. മാതാവ്: പാത്തുമ്മ. 
ഭാര്യ: ഉമൈബ. മക്കൾ: മുബഷിറ, ഉനൈസ് (എസ് എസ് എഫ് മൂപ്പൈനാട് സെക്ടർ സെക്രട്ടറി), അനസ്. മരുമകൻ: ശാഫി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *