May 1, 2026

ചികിത്സ കിട്ടാതെ ആദിവാസി വീട്ടമ്മ മരിച്ചു: ജില്ലാ ആശുപത്രിക്ക് മുമ്പിൽ ഭരണ പ്രതിപക്ഷ കക്ഷികളു ടെ പ്രതിഷേധമിരമ്പി: ജില്ലാ മെഡിക്കൽ ഓഫീസറെ തടഞ്ഞുവെച്ചു.

0
IMG_20180416_174138
By ന്യൂസ് വയനാട് ബ്യൂറോ
 
  മാനന്തവാടി:
 ചികിത്സ കിട്ടാതെ ആദിവാസി വീട്ടമ്മ മരിച്ചു: വയനാട് ജില്ലാ ആശുപത്രിക്ക് മുമ്പിൽ  ഭരണ പ്രതിപക്ഷ കക്ഷികളു ടെ പ്രതിഷേധമിരമ്പി:
ജില്ലാ മെഡിക്കൽ ഓഫീസറെ തടഞ്ഞുവെച്ചു.
എടവക ഗ്രാമ പഞ്ചായത്തിലെ
രണ്ടേ നാല്‍വെണ്ണമറ്റം കുന്ന്താനിയാട്ട് പണിയകോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61) യാണ് മരിച്ചത്. പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്നലെരാവിലെ ഒമ്പതര മണിയോടെ
വേരൻ മകൻ ഷിജു ഭാര്യ മിനി ബന്ധു ബിജിന എന്നിവർ ചേർന്ന് ജില്ലാ ആസ്പത്രിഅത്യാഹിത വിഭാഗത്തിൽ 
 ചപ്പ യെ എത്തിക്കുകയായിരുന്നു
പനിയും ബിപിയും പരിശോധിച്ച ശേഷംകിടത്തി ചികിത്സിക്കാൻ
ബെഡില്ലെന്നു കാരണംപറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചാപ്പയ്ക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു..
 മരുന്ന് കഴിച്ചിട്ടും അസുഖം കുറവില്ലെങ്കില്‍ വരണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു വീട്ടമ്മക്ക് പനിക്കും ചുമക്കും ഉള്ള രണ്ട് തരം ഗുളികകളും രണ്ട് തരം ആന്റിബയോറ്റിക് ഗുളികകളുമാണ് നൽകിയത് 
നടക്കാൻ പോലും കഴിയാതെ തീരെ അവശയായ ചപ്പ യെ ഓട്ടോറിക്ഷ വിളിച്ച് അതിൽ കയറ്റി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു
എന്നാൽ വീട്ടിലെത്തി ചപ്പ യെ ഓട്ടോറിക്ഷയിൽ നിന്നും ഇറക്കാൻ നേരം അബോധാവസ്ഥയിലാവുകയായിരുന്നു ഉടനടി അതേ ഓട്ടോറിക്ഷയിൽ തന്നെ വീട്ടമ്മയെ രാവിലെ പതിനൊന്നര മണിയോടെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചപ്പയുടെ ഇ. സി. ജി എടുത്തെങ്കിലും മറ്റ് ചികിത്സ നൽകുന്നതിന് മുൻപ് തന്നെ മരണപ്പെടുകയും ചെയ്തു
ആദിവാസി വീട്ടമ്മ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെ തുടർന്ന് യുഡിഎഫുംസി പി എമ്മും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ ആസ്പത്രിക്ക് മുന്നിൽ സമരം തുടങ്ങി
ആദിവാസി സ്ത്രീ മരിച്ചതിനെ തുടർന്ന്  അന്വേഷിക്കാൻ എത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി .ജയേഷിനെ സമരക്കാർ തടഞ്ഞു.
സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ റീജി നൽവിജിലൻസ് വിഭാഗം അന്വേഷണം നടത്തുമെന്നും ഉറപ്പ് നൽകുകയും ചപ്പയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തുമെന്നും ഡിഎംഒ അറിയിച്ചതിനെ തുടർന്നും സമരങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.
മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ പി. കെ. മണിയുടെ നേതൃത്വത്തിലുള്ള സംഘം ഇൻക്വസ്റ്റ് നടത്തി
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 
മക്കൾ :ഷിജു, ബിജു.മരുമക്കൾ: മിനി, ബിന്ദു
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *