November 14, 2026

പുതുശ്ശേരിക്കടവിൽ സൗജന്യ മെഡിക്കൽ ക്യാമ്പും വനിത വടംവലി മത്സരവും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുതുശ്ശേരിക്കടവ്: സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് മുന്നോടിയായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും വനിത വടംവലി മത്സരവും സംഘടിപ്പിക്കും. ഏപ്രിൽ 26ന് തേർത്തുക്കുന്ന് കുരിശുപള്ളിക്ക് സമീപമാണ് പരിപാടി. മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളജിെൻറ നേതൃത്വത്തിൽ സ്നേഹദീപം സ്വാശ്രയ സംഘത്തിെൻറ സഹകരണത്തോടെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ഇ.എൻ.ടി, ജനറൽ മെഡിസിൻ, നേത്രരോഗം, ചർമ രോഗം എന്നീ വിഭാഗങ്ങളിൽ പരിശോധനയുണ്ടാകും. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ക്യാമ്പ്. വൈകിട്ട് മൂന്നുമണിക്ക് യങ് ഫൈറ്റേഴ്സ് ക്ലബുമായി ചേർന്ന് വനിതകൾക്കായി വടംവലി മത്സരവും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നടത്തും. വടംവലി മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിക്കും. തുടർന്ന് വിവിധ സംഘടനകളുടെ കലാപരിപാടികളും നടക്കും.  വിവരങ്ങൾക്ക് ഫോൺ: 9605224104
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *