June 23, 2026

മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കും

0
IMG_20220227_170556.jpg
By ന്യൂസ് വയനാട് ബ്യൂറോ
ന്യൂഡൽഹി:
ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി യുക്രൈനിലെ ഇൻഡ്യൻ വിദ്യാർത്ഥികളെയും വഹിച്ച് രണ്ട് ഇൻഡിഗോ വിമാനങ്ങളിലായി എത്തിയ 47 മലയാളി വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചു. 
ഡൽഹിയിലെത്തിയ 47 പേരിൽ 
ഗോവ വഴി കണ്ണൂരിലേക്കുള്ള ഇൻഡിഗോയിൽ 11 പേർ മാർച്ച് രണ്ട്  രാവിലെ 12.30നും (12.30 എ.എം) പൂനെ വഴിയുള്ള ഇൻഡിഗോയിൽ രാവിലെ 4.25ന് കൊച്ചിയിലേയ്ക്ക് ഒമ്പത്  പേരും ബംഗലൂരു വഴി കൊച്ചിയിലേയ്ക്കുള്ള എയർ ഏഷ്യയിൽ രാവിലെ ഏഴിന് 11 പേരും നാട്ടിലെത്തും. തിരുവനന്തപുരത്തേയ്ക്ക് പൂനെ വഴിയുള്ള ഇൻഡിഗോയിൽ രാവിലെ 10 മണിയ്ക്ക് ഒമ്പത്   പേരും ബംഗലൂരു വഴിയുള്ള ഇൻഡിഗോയിൽ ഏഴ് പേരും എത്തിച്ചേരും.
 ബുക്കാറസ്റ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നും ഇസ്താഠബൂൾ വഴി പുറപ്പെട്ട ആറ്  ഇ 9451, 6 ഇ 8383 വിമാനങ്ങളാണിവ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *