April 30, 2024

പുഴരേഖകൾ പദ്ധതിക്ക് മാനന്തവാടിയിൽ തുടക്കമായി

0
Img 20220302 113905.jpg
മാനന്തവാടി:  സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്‍റെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയായ പാരിസ്ഥിതികം പദ്ധതിയുടെ ഭാഗമായി മാനന്തവാടിയിലെ ഫേൺസ് നാച്ചുറലിസ്റ്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘പുഴരേഖകൾ’ പദ്ധതിക്ക് തുടക്കമായി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ വിവരങ്ങളോ മാപ്പുകളോ വിവരശൃംഖലയോ മറ്റു വിഭവങ്ങളോ പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിൽ സമാഹരിക്കപ്പെടുന്നില്ല എന്നത് ദുരന്തനിവാരണ ആസൂത്രണത്തിൽ ഇനിയും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുതയാണെന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ, പുഴയുമായി ബന്ധപ്പെട്ട പ്രളയ ബാധിത പ്രദേശങ്ങളുടെ വിശദമായ വിവരങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ജി ഐ എസ്  സാങ്കേതികവിദ്യകൾ , പ്രാഥമിക മാപ്പിങ് ശേഷികൾ എന്നിവ ഉപയോഗിച്ച് പ്രളയ ദുരന്ത നിവാരണത്തിന് സഹായിക്കും വിധം ജനകീയമായി ഉപയുക്തമാക്കാൻ സന്നദ്ധപ്രവർത്തകരായ 20 പേർക്ക് മാസ്റ്റർ ട്രെയ്‌നർമാരുടെ സഹായത്തോടെ പരിശീലനം നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിൽ ഹാളിൽ നടന്ന കൂടിയാലോചന യോഗത്തിൽ മുഴുവൻ മുനിസിപ്പൽ കൗൺസിലർമാരും പങ്കെടുത്തു. മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്‌നവല്ലി യോഗത്തിനു അധ്യക്ഷത വഹിച്ചു. നിലവിൽ ഇത്തരത്തിലുള്ള സാങ്കേതിക അറിവുകൾക്ക് വിവിധ റവന്യൂ ഡിപ്പാർട്മെന്‍റ് ഓഫീസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്നും പലപ്പോഴും ഇത് ദുരന്തനിവാരണം വേഗത്തിൽ നടത്തുന്നതിനെ ബാധിക്കാറുണ്ടെന്നും വൈസ് ചെയര്മാന് പി വി എസ് മൂസ അഭിപ്രായപ്പെട്ടു . ഫേൺസ് കോഓർഡിനേറ്റർ നീരജ കെ എസ് പദ്ധതി സംബന്ധിച്ച വിശദീകരണം നൽകി. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വള്ളിയൂർക്കാവ് പുഴയോര പ്രദേശം കേന്ദ്രീകരിച്ച് നടത്താനുദ്ദേശിക്കുന്ന ഈ വിദ്യാഭ്യാസ പ്രക്രിയ മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ദുരന്തനിവാരണ പദ്ധതികൾക്ക് കൃത്യമായ ദിശാബോധം നൽകാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് എന്ന് നീരജ അറിയിച്ചു. പുഴയോര ആവാസ വ്യവസ്ഥയിലെ സസ്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന വിഷ്ണു എന്‍. എം, ദുരന്തനിവാരണത്തിൽ ഗവേഷണ വിദ്യാർത്ഥിയായ അനുലക്ഷ്മി, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വയനാട് ജില്ലാ മുന്‍ കോഓർഡിനേറ്റർ ആയ അജയൻ പി എ, പുഴയോര മാപ്പിങ് മേഖലയിലെ വിദഗ്ധൻ അരുൺ പി എ, ഷിബിന, ജിതിൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *