തരിയോട് ഗ്രാമപഞ്ചായത്ത് അനുബന്ധ ഓഫീസ് രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും
കാവുംമന്ദം: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ച് നവീകരിച്ച തരിയോട് ഗ്രാമപഞ്ചായത്ത് അനുബന്ധ ഓഫീസ് രാഹുല്‍ ഗാന്ധി എംപി നാളെ (ചൊവ്വ) നാടിന് സമര്‍പ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു, കണ്‍വീനര്‍ ഷമീം പാറക്കണ്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക എന്നിവര്‍ അറിയിച്ചു. അഡ്വ ടി സിദ്ധീഖ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എംപി, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും മറ്റ് വിശിഷ്ട വ്യക്തികളും സംബന്ധിക്കും.
ഗ്രാമപഞ്ചായത്ത് കെട്ടിടത്തോടനുബന്ധിച്ച് ഭരണസമിതി അംഗങ്ങള്‍ക്കുളള ഓഫീസ്, ഭരണസമിതി മീറ്റിങ് ഹാള്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള 2020-21 വര്‍ഷത്തെ സ്വരാജ് പുരസ്ക്കാരം ലഭിച്ചത് തരിയോട് ഗ്രാമപഞ്ചായത്തിനായിരുന്നു.






Leave a Reply